കനത്ത മഴ: ഡല്‍ഹിയില്‍ വീട് തകര്‍ന്നു
Thursday, August 1, 2024 6:20 AM IST
ന്യൂഡല്‍ഹി: കനത്തമഴയെ തുടര്‍ന്ന് ഡല്‍ഹിയിലെ സബ്സി മന്തി പ്രദേശത്ത് വീട് തകര്‍ന്നു. റോബില്‍ സിനിമയുടെ സമീപത്താണ് വീട് തകര്‍ന്നത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ഹിന്ദു റാവു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.