ബിജെഡി എംപി മമത മൊഹന്ത രാജ്യസഭാംഗത്വം രാജിവച്ചു
Thursday, August 1, 2024 4:58 AM IST
ന്യൂഡല്‍ഹി: ബിജെഡി മുതിര്‍ന്ന നേതാവ് മമത മൊഹന്ത രാജ്യസഭാംഗത്വം രാജിവച്ചു. മമതയുടെ രാജി ഉപരാഷ്ട്രപതി അംഗീകരിച്ചു.
ബിജെഡി അംഗത്വവും അവര്‍ രാജിവച്ചു. ജനങ്ങളുടെ ക്ഷേമത്തിനായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന് ബിജെഡിയില്‍ നിന്നാല്‍ ഇനി സാധിക്കില്ലെന്നാണ് പാര്‍ട്ടി അംഗത്വം രാജിവച്ചതിന് ശേഷം അവര്‍ പ്രതികരിച്ചത്.
മമത മൊഹന്ത ബിജെപിയില്‍ ചേരുമെന്നാണ് സൂചന.