വയനാട് ദുരന്തം; നെഹ്റുട്രോഫി ജലമേള ആഘോഷ പരിപാടികൾ ഒഴിവാക്കി
Thursday, August 1, 2024 1:27 AM IST
ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി ജലമേളയിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനം. എൻടിബിആർ യോഗത്തിൽ ആണ് തീരുമാനം.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളി മാറ്റിവയ്ക്കണമെന്ന് എൻടിബിആർ യോഗത്തിൽ അഭിപ്രായമുയർന്നു. ഇതോടെ അന്തിമതീരുമാനം സർക്കാരിന് വിട്ടു.
നേരത്തെ നിശ്ചയിച്ച സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും പൂർണമായും ഒഴിവാക്കും. ചുണ്ടൻവള്ളങ്ങളുടെ പരിശീലനമടക്കം അവസാനഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ വള്ളംകളി മാറ്റിയാൽ ക്ലബുകൾക്കും സംഘാടകർക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.