ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യു​ടെ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച പ്രൊ​ബേ​ഷ​നി​ലു​ള്ള പൂ​ജ ഖേ​ദ്ക​റി​ന്‍റെ ഐ​എ​എ​സ് സെ​ല​ക്ഷ​ന്‍ യു​പി​എ​സ്‍​സി റ​ദ്ദാ​ക്കി. യു​പി​എ​സ്‍​സി പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന​തി​ൽ നി​ന്ന് ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​വ​രു​ടെ പ്രൊ​വി​ഷ​ണ​ൽ കാ​ൻ​ഡി​ഡേ​റ്റ​ർ റ​ദ്ദാ​ക്കി​യാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​ന്ദ്ര പേ​ഴ്‌​സ​ണ​ല്‍ മ​ന്ത്രാ​ല​യം നി​യോ​ഗി​ച്ച ഏ​കാം​ഗ അ​ന്വേ​ഷ​ണ ക​മ്മീഷ​ന്‍ സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഐ​എ​എ​സ് ല​ഭി​ക്കു​ന്ന​തി​നാ​യി പൂ​ജ, ഒ​ബി​സി നോ​ണ്‍ ക്രീ​മി​ലെ​യ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഭി​ന്ന​ശേ​ഷി രേ​ഖ​ക​ള്‍ എ​ന്നി​വ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് കാ​ര​ണം കാ​ണി​ച്ച് ജൂ​ലൈ 30 ന് ​അ​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​പി​എ​സ്‍​സി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ മ​റ​പ​ടി​യൊ​ന്നും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.