പാലക്കാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി
Wednesday, July 31, 2024 8:06 PM IST
പാലക്കാട്: കനത്ത മഴ തുടരുന്ന പാലക്കാട്, പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടമാർ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ടയിൽ അങ്കൻവാടി, സ്കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്.
നേരത്തെ, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂർ, കാസർഗോഡ്, തൃശൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
ഈ ജില്ലകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളില്‍ മാറ്റമുണ്ടാവില്ല. വയനാട്ടിലെ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.