പ​നാ​ജി: ഗോ​വ​യി​ൽ മ​ദ്യ നി​രോ​ധ​നം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ പ്രേ​മേ​ന്ദ്ര ഷെ​ട്ട്. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

‌"വി​ക്ഷി​ത് ഭാ​ര​ത്', "വി​ക്ഷി​ത് ഗോ​വ' എ​ന്നി​വ​യ്ക്ക് വേ​ണ്ടി ഗോ​വ​യി​ൽ മ​ദ്യം നി​രോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. സം​സ്ഥാ​ന​ത്ത് മ​ദ്യം ഉ​ത്പാ​ദി​പ്പി​ച്ച് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാം, എ​ന്നാ​ൽ ഗോ​വ​യി​ൽ അ​തി​ന്‍റെ ഉ​പ​ഭോ​ഗം നി​രോ​ധി​ക്ക​ണം പ്രേ​മേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം മൂ​ലം റോ​ഡു​ക​ളി​ലും മ​റ്റും ആ​ളു​ക​ൾ മ​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ത്തെ ഒ​രു ബി​ജെ​പി എം​എ​ൽ​എ പോ​ലും പി​ന്തു​ണ​ച്ചി​ല്ല.