ഹമാസ് തലവൻ ഇറാനിൽ കൊല്ലപ്പെട്ടു
Wednesday, July 31, 2024 10:02 AM IST
ടെഹ്റാൻ: ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായിൽ ഹനിയെ അംഗരക്ഷകനും ഇറാനില്‍ കൊല്ലപ്പെട്ടു. ഇറാൻ സ്റ്റേറ്റ് മീഡിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഹമാസും ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡും(ഐആർജിസി) ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയെ ടെഹ്റാനിലെത്തിയത്. ചടങ്ങിന് മുൻപ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു. സംഭവത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 മുതല്‍ ഹമാസ് തലവനാണ് ഹനിയെ. നേരത്തെ ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയെയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.