നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
Tuesday, July 30, 2024 10:38 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് മന്ത്രി വീണാ ജോര്‍ജ്. നിരീക്ഷണത്തിൽ പുതിയതായി ഒരാളാണ് അഡ്മിറ്റായത്.
472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. ഇതുവരെ 860 പേര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മാനസിക ആരോഗ്യ സേവനങ്ങള്‍ നല്കി.
നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെയാണ് ഇതിനുള്ള മാർഗ നിർദേശങ്ങൾ നൽകാൻ ചുമതലപ്പെടുത്തിയത്.