വ​യ​നാ​ട്: മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല​ എന്നിവിടങ്ങളിൽ ഉണ്ടായ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. ഇ​തു​വ​രെ 19 മ​ര​ണം സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

അ​പ​ക​ട​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. മേ​പ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ 33 പേ​രെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. നിരവധി കുടുംബങ്ങളെ കാണാതായെന്നാണ് സൂചന


ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു ആ​ദ്യ ഉ​രു​ൾ​പൊ​ട്ട​ൽ. പി​ന്നീ​ട് 4.10ഓ​ടെ വീ​ണ്ടും ഉ​രു​ള്‍​പൊ​ട്ടി. ആ​കെ മൂ​ന്ന് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​താ​യാ​ണ് വി​വ​രം.

മേ​ഖ​ല​യി​ൽ നാ​നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യി. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന റോ​ഡും ചൂ​ര​ൽ​മ​ല ടൗ​ണി​ലെ പാ​ല​വും ത​ക​ർ​ന്ന​തോ​ടെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കാ​ത്ത​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.

മു​ണ്ട​ക്കൈ അ​ട്ട​മ​ല പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക പാ​ല​മാ​ണി​ത്. സൈ​ന്യ​മെ​ത്തി താ​ൽ​ക്കാ​ലി​ക പാ​ലം നി​ർ​മി​ക്കും.