രക്ഷാപ്രവർത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകൾ എത്തും
Tuesday, July 30, 2024 7:09 AM IST
കല്‍പ്പറ്റ: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ രക്ഷപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി റവന്യൂമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് പുറപ്പെടും. രക്ഷാപ്രവർത്തനത്തിനായി സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്റർ എത്തും.
വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുകയാണ്. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിംഗ് വഴി രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. പുലർച്ചെ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.