വാർത്തയുടെ പേരിൽ കോൺഗ്രസ് ചാനൽ ബഹിഷ്കരിക്കില്ല: കെ.സുധാകരൻ
Tuesday, July 30, 2024 12:45 AM IST
തിരുവനന്തപുരം: കെപിസിസി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലെ വാർത്ത ചോർന്ന സംഭവത്തിനു പിന്നിൽ ചില മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു.
എകെജി സെന്ററിൽ നിന്ന് എറിഞ്ഞ് കൊടുക്കുന്ന വറ്റുകൾ കീശയിലാക്കിയവരാണ് ഇതിനു പിന്നിൽ. എന്നാൽ സിപിഎമ്മിനെ പോലെ വാർത്തയുടെ പേരിൽ ചാനൽ ബഹിഷ്കരിക്കാൻ കോൺഗ്രസ് ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസിനെതിരെ ചിലർ പ്രചാരണം നടത്തുകയാണ്. പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇനി ഇവിടെ ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു.