തമിഴ്നാട്ടിൽ മലയാളി ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു
Monday, July 29, 2024 3:18 PM IST
ചെന്നൈ: തമിഴ്നാട്ടിൽവച്ച് മലയാളി ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് ആണ് മരിച്ചത്.
തമിഴ്നാട് കൃഷ്ണഗിരിയിലാണ് ഞായറാഴ്ച രാത്രി ഒന്പതോടെയാണ് സംഭവം. ഇലക്ട്രോണിക് ഉപകരണങ്ങൾ എത്തിച്ച് തിരികെ വരും വഴി ചിലർ വഴിയിൽ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പോലീസ് അറിയിച്ചു