കോച്ചിംഗ് സെന്റർ ദുരന്തം: അഞ്ച് പേർ കൂടി അറസ്റ്റിൽ
Monday, July 29, 2024 12:02 PM IST
ന്യൂഡൽഹി: കനത്ത മഴയ്ക്കിടെ ഡൽഹി കരോൾബാഗിലെ ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ താഴത്തെ നിലയിൽ വെള്ളം കയറി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ അഞ്ച് പേർ കൂടി അറസ്റ്റിൽ. കെട്ടിട ഉടമ അടക്കമുള്ളവരാണ് പിടിയിലായത്.
കോച്ചിംഗ് സെന്റർ ഉടമയും കോ ഓർഡിനേറ്ററും ഞായറാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഓൾഡ് രാജേന്ദർ നഗറിലുള്ള റാവു ഐഎഎസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണു വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മരിച്ചത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
വിദ്യാർഥിനികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച വിദ്യാർഥികളിൽ ഒരാൾ മലയാളിയാണ്. എറണാകുളം സ്വദേശി നവീന്‍ ഡാല്വിന് ആണ് മരിച്ചത്. നവീന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും.