ന്യൂ​ഡ​ല്‍​ഹി: പ്ര​തി​രോ​ധ ഭൂ​മി ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ ജാ​ര്‍​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ് ന​ല്‍​കി​യ അ​പ്പീ​ല്‍ സു​പ്രിം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സു​മാ​രാ​യ ബി.​ആ​ര്‍.​ഗ​വാ​യ്, കെ.​വി. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

സോ​റ​ന് ജാ​മ്യം ന​ല്‍​കി​യ റാ​ഞ്ചി ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ അ​പ്പീ​ലാ​ണ് സു​പ്രീം ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ജൂ​ണ്‍ 28ന് ​ആ​യി​രു​ന്നു ഹേ​മ​ന്ത് സോ​റ​ന് ഹൈ​ക്കോ​ട​തി ജാ​മ്യം ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ വി​ധി​യി​ല്‍ പി​ഴ​വു​ണ്ടെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നു​മാ​ണ് ഇ​ഡി​യു​ടെ വാ​ദം. ഹേ​മ​ന്ത് സോ​റ​നെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സൊ​ന്നു​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​തി​ല്‍ തെ​റ്റ് പ​റ്റി​യെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഈ ​മാ​സം എ​ട്ടി​നാ​ണ് സോ​റ​ന്‍റെ ജാ​മ്യം ചോ​ദ്യംചെ​യ്ത് ഇ​ഡി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഭൂ​മി അ​ഴി​മ​തി​ക്കേ​സി​ല്‍ ജ​നു​വ​രി 31ന് ​ആ​ണ് ഇ​ഡി ഹേ​മ​ന്ത് സോ​റ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​വി​രു​ദ്ധ​മാ​യി 8.36 കോ​ടി രൂ​പ​യു​ടെ ഭൂ​മി കൈ​ക്ക​ലാ​ക്കി​യെ​ന്ന കേ​സി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​ഡി ക​സ്റ്റ​ഡി​യി​ലാ​യ​തി​നു പി​ന്നാ​ലെ സോ​റ​ന്‍ രാ​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

പി​ന്നാ​ലെ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ചം​പാ​യ് സോ​റ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു. അ​ഞ്ച് മാ​സ​ത്തി​ന് ശേ​ഷം; ജൂ​ണ്‍ 28-ന് ​ജാ​മ്യ​ത്തി​ലി​റ​ങ്ങിയ ഹേ​മ​ന്ത് സോ​റ​ൻ ​പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെ​ത്തി.