വ്യാജ തിരിച്ചറിയൽ രേഖകളുമായി 23 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ
Monday, July 29, 2024 12:35 AM IST
അഗർത്തല: ത്രിപുരയിൽ നിന്നും വ്യാജ തിരിച്ചറിയൽ രേഖകളുമായി 23 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. അഗർത്തലയിൽ നിന്നും ട്രെയിൻ മാർഗം ചെന്നൈയിലേക്ക് വരാൻ തുടങ്ങുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.
രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവയുടെ സംയുക്ത സംഘം ശനിയാഴ്ച വൈകുന്നേരമാണ് ഇവരെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 21 നും 49 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായത്. ജോലി തേടി ഇന്ത്യയിലെത്തിയതാണെന്ന് ഇവർ പോലീസിനോടു പറഞ്ഞു.