തമിഴ്നാട്ടിൽ എഐഎഡിഎംകെ പ്രവർത്തകനെ അജ്ഞാത സംഘം കൊലപ്പെടുത്തി
Sunday, July 28, 2024 10:07 PM IST
ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ പ്രവർത്തകനെ അജ്ഞാത സംഘം ആക്രമിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിൽ പുതുച്ചേരി അതിർത്തിയിൽ കടലൂരിലാണ് സംഭവം. പളനിസ്വാമി വിഭാഗം പ്രവർത്തകനായ പത്മനാഭനാണ് കൊല്ലപ്പെട്ടത്.
തിരുപാപുലിയൂർ സ്വദേശിയാണ് കൊല്ലപ്പെട്ട പത്മനാഭൻ. തിരുപാപുലിയൂരിൽ കട നടത്തി വരികയായിരുന്നു ഇയാൾ. ഇയാൾക്കെതിരേ കൊലപാതക കേസ് നിലനിൽക്കുന്നുണ്ട്.
ബാഗൂരിലേക്ക് പോകുന്നതിനിടെ അജ്ഞാതർ ഇയാളെ വളഞ്ഞ് ആക്രമിക്കുകായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലേക്ക് അജ്ഞാതർ കാർ ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.