ല​ക്​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യു​ടെ മു​തി​ര്‍​ന്ന നേ​താ​വ് മാ​താ പ്ര​സാ​ദ് പാ​ണ്ഡെ​യെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ല്‍ ഇ​റ്റാ​വ​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് മാ​താ പ്ര​സാ​ദ്.

മാ​താ​പ്ര​സാ​ദ് പാ​ണ്ഡെ​യെ നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പാ​ര്‍​ട്ടി വ​ക്താ​ക്ക​ള്‍ അ​റി​യി​ച്ചു. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് മാ​താ പ്ര​സാ​ദ് പാ​ണ്ഡെ പ്ര​തി​പ​ക്ഷ നേ​താ​വാ​കു​ന്ന​ത്.

81 കാ​ര​നാ​യ മാ​താ പ്ര​സാ​ദ് നേ​ര​ത്തെ ര​ണ്ടു​ത​വ​ണ സ്പീ​ക്ക​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഏ​ഴ് ത​വ​ണ എം​എ​ല്‍​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.