ഏഷ്യാകപ്പ്: കലാശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് അടി തെറ്റി; ലങ്കയ്ക്ക് തകർപ്പൻ ജയം
Sunday, July 28, 2024 7:02 PM IST
ധാംബുള്ള: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം. സ്കോർ: ഇന്ത്യ 165/6, ശ്രീലങ്ക 167/2 (18.4). ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. അർധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ്(60)ടോപ് സ്കോറര്‍.
മറുപടി ബാറ്റിംഗിൽ ലങ്ക 18.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഹര്‍ഷിത സമരവിക്രമ (51 പന്തില്‍ പുറത്താവാതെ 69), ചമാരി അത്തപ്പത്തു (61) എന്നിവരാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. വനിതാ ഏഷ്യാകപ്പ് ചരിത്രത്തില്‍ ശ്രീലങ്കയുടെ ആദ്യ കിരീടമാണിത്.
വിഷ്മി ഗുണരത്ന ഒന്ന്, ചമാരി അത്തപ്പത്തു (61) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്കു നഷ്ടമായത്. ഇന്ത്യയുടെ രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയും ബാറ്റിംഗിൽ 16 പന്തുകളിൽ 30 റൺസും നേടിയ കാവിഷ ലങ്കൻ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഹര്‍ഷിത സമരവിക്രമയെ കളിയിലെ താരമായും ചമാരി അത്തപ്പത്തുവിനെ പരന്പരയുടെ താരമായും തെരഞ്ഞെടുത്തു.