വനിതാ ഏഷ്യാ കപ്പ് ; ശ്രീലങ്കയ്ക്ക് 166 റണ്‍സ് വിജയലക്ഷ്യം
Sunday, July 28, 2024 4:58 PM IST
കൊളംബോ: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്ക് 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി.
ഓപ്പണർ സ്മൃതി മന്ദാന 47 പന്തില്‍ 60 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ ജെമീമ റോഡ്രിഗസ്(29) റിച്ച ഘോഷും(30) മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.
ശ്രീലങ്കക്കായി കാവിഷ ദില്‍ഹാരി രണ്ട് വിക്കറ്റെടുത്തു.