ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
Sunday, July 28, 2024 3:48 PM IST
കോഴിക്കോട്: ചെറുവണ്ണൂരിലെ ചപ്പാത്തി കമ്പനി ഉടമയുടെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കൊല്ലം സ്വദേശി സീനത്ത് മന്‍സിലില്‍ സക്കീര്‍ ഹുസൈനെ(42) ആണ് പോലീസ് പിടികൂടിയത്.
എറണാകുളത്തുനിന്നാണ് ഇയാൾ മോഷ്ടിച്ച ബൈക്ക് പിടികൂടിയത്. ചെറുവണ്ണൂരിൽനിന്നാണ് കഴിഞ്ഞ ദിവസം ബൈക്ക് മോഷണംപോയത്. തുടർന്ന് ഉടമ പോലീസിൽ പരാതിപ്പെട്ടിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ബൈക്ക് എറണാകുളത്തുള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് എറണാകുളം പോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.