വയനാട് സ്കൂളിലെ ഭക്ഷ്യവിഷബാധ; 193 കുട്ടികൾ ചികിത്സ തേടി
Sunday, July 28, 2024 3:09 PM IST
വയനാട്: ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് 193 കുട്ടികള്‍ ചികിത്സ തേടി. ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു.
73 കുട്ടികൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ആർക്കും ഇതുവരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല.
അതേസമയം ജില്ലാ കളക്ടർ രാവിലെ യോഗം ചേർന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു. നിലവിലെ നടപടികളെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിക്ക് കളക്ടർ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.
സ്കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. സാന്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.