ഷിരൂരിലെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് കേരളം
Sunday, July 28, 2024 2:28 PM IST
തിരുവനന്തപുരം: ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് കർണാടക സർക്കാരിനോട് കേരളം. അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊര്‍ജിതമായി തുടരണമെന്നാണ് കേരള സര്‍ക്കാരിന്റെ ആവശ്യമെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു.
ഷിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രന് പറഞ്ഞു.
തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കുക, തെരച്ചില്‍ പ്രക്രിയ തുടരുക എന്നീ രണ്ട് ആവശ്യങ്ങളാണ് കേരളത്തിനുള്ളത്. ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഇത് നടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.