പാ​ല​ക്കാ​ട്: മാ​വോ​യി​സ്റ്റ് നേ​താ​വ് സോ​മ​ൻ പി​ടി​യി​ൽ. ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് സോ​മ​ൻ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വ​യ​നാ​ട് നാ​ടു​കാ​ണി ദ​ളം ക​മാ​ൻ​ഡ​റാ​ണ് സോ​മ​ൻ. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത​ട​ക്കം നി​ര​വ​ധി യു​എ​പി​എ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

എ​റ​ണാ​കു​ള​ത്തേ​ക്ക് കൊ​ണ്ടു​പോ​യ സോ​മ​നെ എ​ടി​എ​സ് ചോ​ദ്യം​ചെ​യ്യു​ക​യാ​ണ്. മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പേ​രി​ൽ വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് പു​റ​ത്തി​റ​ക്കി​യ വാ​ണ്ട​ഡ് പ​ട്ടി​ക​യി​ൽ ഇ​യാ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.