റാന്നിയില്‍ പത്ത് വയസുകാരിയെ കാണാതായി; കണ്ടുകിട്ടുന്നവര്‍ അറിയിക്കുക
Sunday, July 28, 2024 11:32 AM IST
പത്തനംതിട്ട: റാന്നി ചെറുകുളങ്ങിയില്നിന്ന് പത്ത് വയസുകാരിയെ കാണാതായി. രാവിലെ ഒമ്പത് മുതലാണ് കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. ഈ സമയത്ത് കുട്ടിക്കൊപ്പം മുത്തശി മാത്രമാണ് ഉണ്ടായിരുന്നത്.
അച്ഛനും അമ്മയും പുറത്തുപോയിരിക്കുകയായിരുന്നു. മുത്തശി അടുക്കളയിലേക്ക് മാറിയ സമയത്താണ് കുട്ടിയെ കാണാതായതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിവരം കിട്ടുന്നവര്‍ അറിയിക്കേണ്ട നമ്പര്‍ 9497908512, 9497987055, 0473 5227626.