വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ പോലീസ് ജീപ്പ് നദിയിലേക്ക് മറിഞ്ഞു
Sunday, July 28, 2024 10:52 AM IST
തിരുവനന്തപുരം: വാഹനത്തിനു സൈഡ് കൊടുക്കുന്നതിനിടെ പോലീസ് ജീപ്പ് നദിയിലേക്ക് മറിഞ്ഞു. പേട്ട പോലീസ് സ്റ്റേഷനിലെ ജീപ്പ് പാർവ്വതി പുത്തനാറിലേക്കാണ് മറിഞ്ഞത്.
കരിക്കയ്ക്കത്ത് ഇടുങ്ങിയ വഴിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേയാണ് ജീപ്പ് മറിഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പോലീസുകാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.