ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് പേ​ർ മു​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ വീ​ഴ്ച ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍.

കോ​ച്ചിം​ഗ് സെ​ന്‍റ​റി​ന് സ​മീ​പം പെ​ണ്‍​കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. ഇ​വി​ടേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്താ​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ശ്ര​മം പോ​ലീ​സ് ത​ട​ഞ്ഞു.

ഇ​തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ളും പോ​ലീ​സും ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. സ്ഥ​ല​ത്ത് ഇ​പ്പോ​ഴും സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

ഡ​ൽ​ഹി ഓ​ൾ​ഡ് രാ​ജീ​ന്ദ്ര ന​ഗ​റി​ലെ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലാ​ണ് വെ​ള്ളം ക​യ​റി മ​ല​യാ​ളി അ​ട​ക്കം മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ച​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​വീ​ന്‍ ഡാ​ല്‍​വി​ന്‍ ഉൾപ്പെടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്.

ക​ന​ത്ത മ​ഴ​യി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ലെ റോ​ഡി​ൽ മു​ഴു​വ​ൻ വെ​ള്ളം നി​റ​ഞ്ഞി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു.