കോച്ചിംഗ് സെന്ററിൽ വെള്ളം കയറി വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവം; പോലീസ് കേസെടുത്തു
Sunday, July 28, 2024 8:58 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ പരിശീലന കേന്ദ്രത്തിലാണ് വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചത്. കനത്ത മഴയില്‍ സ്ഥാപനത്തിന്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു.
കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.