സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ വെള്ളം കയറി; മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു
Saturday, July 27, 2024 11:20 PM IST
ന്യൂഡൽഹി : സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ പരിശീലന കേന്ദ്രത്തിലാണ് ദാരുണ സംഭവം ഉണ്ടായത്.
കൂടുതൽ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്. കനത്ത മഴല് സ്ഥാപനത്തിന്റെ മുന്നിലെ റോഡിൽ മുഴുവൻ വെള്ളം നിറഞ്ഞിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു.
മരിച്ച വിദ്യാർഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട സമയത്ത് പരിശീലന കേന്ദ്രത്തിൽ 30 വിദ്യാർഥികൾ ഉണ്ടായിരുന്നു. മൂന്ന് പേർ കുടുങ്ങികിടക്കുന്നുണ്ടെന്നും മറ്റുള്ളവരെ രക്ഷപ്പെടുത്തിയെന്നും ഡൽഹി അഗ്നിശമനസേനാ മേധാവി അതുൽ ഗാർഗ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ കോച്ചിംഗ് സെന്ററിന് ചുറ്റുമുള്ള പ്രദേശം വെള്ളത്തിനടിയിലായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സെൻട്രൽ ഡൽഹി) എം. ഹർഷവർദ്ധൻ പറഞ്ഞു.