തയ്വാനിൽ നാശംവിതച്ച് ചുഴലിക്കാറ്റ്; എട്ട് പേർ മരിച്ചു
Saturday, July 27, 2024 12:48 PM IST
തായ്പേയ്: തയ്വാനിലുണ്ടായ ഗേമി ചുഴലിക്കാറ്റിൽ എട്ടുപേർ മരിച്ചു. എട്ടുവർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കവോഹ്സിയുംഗിലെ പലഭാഗങ്ങളിലും പ്രളയമുണ്ടായി.
ഏകദേശം 866 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രളയത്തിൽ എണ്ണക്കപ്പലും ചരക്കുകപ്പലും മുങ്ങി. ഗേമി ചുഴലിക്കാറ്റ് കര തൊടുന്നതിന് മുൻപു തന്നെ തയ്വാനിലും ഫിലിപ്പൈൻസിലും കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ടു ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. തയ്വാനിലേക്കുള്ള നൂറുകണക്കിനു വിമാനങ്ങൾ റദ്ദാക്കി. ആഭ്യന്തര ട്രെയിൻ സർവീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.