വീടിന് മുകളിലേക്ക് മരം വീണ സംഭവം; പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
Saturday, July 27, 2024 12:01 PM IST
പാലക്കാട്: ചെർപ്പുളശേരിയിൽ വീടിന് മുകളിലേക്ക് മരം വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. ശാലേംകുന്ന് പത്താം മൈലിൽ കുണ്ട് കണ്ടത്തിൽ മുള്ളൻ തൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ കുഞ്ഞിലക്ഷ്മി (60) ആണ് മരിച്ചത്.
ടാർപ്പോളിൻ കെട്ടിയ വീടാണ് വ്യാഴാഴ്ച ഉച്ചയോടെ മഴയിലും കാറ്റിലും മരംവീണു തകർന്നത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുഞ്ഞിലക്ഷ്മി മരിച്ചത്.പരിക്കേറ്റ ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.