ഏഷ്യ കപ്പ് വനിതാ ടി20: ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും
Saturday, July 27, 2024 3:40 AM IST
ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഞായറാഴ്ച വൈകുന്നേരം മൂന്നിനാണ് ഫൈനല്‍. ധാംബുള്ളയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
സെമിഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 11 ഓവറില്‍ ലക്ഷ്യം മറികടന്നു.
രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലില്‍ കടന്നത്. മൂന്ന് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. പാകിസ്ഥാന് ഉയര്‍ത്തിയ 141 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് ശ്രീലങ്ക മറികടന്നത്.