മ​ല​പ്പു​റം: നി​പ ആ​ശ​ങ്ക ഒ​ഴി​യു​ന്ന​തി​നാ​ൽ മ​ല​പ്പു​റ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തി. ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​ൽ ക​ട​ക​ളു​ടെ പ്ര​വൃ​ത്തി സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ക്കി.

പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ൽ രാ​ത്രി 10 വ​രെ ഭ​ക്ഷ​ണം ഹോം ​ഡെ​ലി​വ​റി​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ര​ണ്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ കൂ​ടി നെ​ഗ​റ്റീ​വാ​യി. ഇ​തു​വ​രെ 68 സാ​മ്പി​ളു​ക​ളാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. പു​തി​യ​താ​യി നാ​ല് പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ അ​ഞ്ചു പേ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ആ​ശ​ങ്ക ഒ​ഴി​ഞ്ഞെ​ങ്കി​ലും ജാ​ഗ്ര​ത കൈ​വി​ട​രു​തെ​ന്ന് അ​ധി​കൃ​ത​ർ മൂ​ന്ന​റി​യി​പ്പ് ന​ൽ​കി.