ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കും; ചോദ്യവുമായി ഹൈക്കോടതി
Friday, July 26, 2024 4:42 PM IST
കൊച്ചി : ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ സർക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. തോട്ടിലെ മാലിന്യങ്ങൾ എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.
നഗരത്തിലെ മാലിന്യ പ്രശ്നത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓരോന്നായി പരിശോധിക്കണമെന്ന് തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു. നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്നും കോടതി പറഞ്ഞു. വാഹനം അടക്കമുള്ളവ പിടിച്ചെടുക്കണം. ആരുടെമേലും പഴിചാരുകയല്ല, മറിച്ച് കാര്യങ്ങൾ നടന്നേ മതിയാകൂവെന്നും കോടതി പറഞ്ഞു.
കനാലിലേക്ക് മാലിന്യം വരുന്നതിന്റെ ഉറവിടം കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു .