കാറിന് തീപിടിച്ച സംഭവം; ദന്പതികൾ ജീവനൊടുക്കിയതെന്ന് നിഗമനം
Friday, July 26, 2024 3:47 PM IST
പത്തനംതിട്ട: വേങ്ങലിൽ കാറിനു തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്.
മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. വേങ്ങൽ മുണ്ടകം റോഡിൽ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പോലീസ് പട്രോളിങ്ങിനിടെയാണു കാർ കത്തുന്നത് കണ്ടത്. കരിയിലയ്ക്കു തീപിടിച്ചതാണെന്നാണ് ആദ്യം കരുതിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്.