ആലപ്പുഴയിൽ വാഹനാപകടം; ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു
Friday, July 26, 2024 2:48 PM IST
ആലപ്പുഴ: ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ ആംബുലൻസിലെ രോഗി മരിച്ചു. എസ്എൽ പുരം കളത്തിൽ ഉദയൻ(64) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിന് സമീപത്തുവച്ചാണ് അപകടം. ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്.