ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Friday, July 26, 2024 12:19 PM IST
ഭൂവനേശ്വർ: ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഭൂവനേശ്വർ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ട്രെയിന്റെ രണ്ട് ബോഗികളാണ് പാളം തെറ്റിയത്.
ഇന്ന് രാവിലെ 8.30നായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.