ആമയിഴഞ്ചാന്‍ ദുരന്തം: ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും
Friday, July 26, 2024 12:13 PM IST
കൊച്ചി: തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ ബെച്ചു കുര്യന് തോമസ്, പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് ഇന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.