ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് മുങ്ങിത്താഴ്ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടു
Friday, July 26, 2024 10:09 AM IST
പഴയന്നൂര്‍: പാറയ്ക്കല്‍ തേവര് ക്ഷേത്രത്തിനു സമീപത്തെ കുളത്തിലേക്ക് മറിഞ്ഞ് ലോറി മുങ്ങിത്താഴ്ന്നു. സിമന്റ് കട്ടകളുമായി എത്തിയ ടിപ്പറാണ് മറിഞ്ഞത്. ഡ്രൈവര്‍ പൊറ്റ നാലുപുരത്തൊടി ഷാജഹാന് (32) അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്ന് രാവിലെയായിരുന്നു സംഭവം. എതിരെ എത്തിയ കാറിനു വഴികൊടുക്കുന്നതിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞാണ് ലോറി കുളത്തിലേക്ക് മറിഞ്ഞത്.
പത്തടിയിലേറെ ആഴമുള്ള കുളത്തില്‍ ലോറി പൂര്‍ണമായി മുങ്ങി. ടിപ്പര്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.