അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളത്: മന്ത്രി മുഹമ്മദ് റിയാസ്
Thursday, July 25, 2024 11:25 PM IST
തിരുവനന്തപുരം: ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരുമെന്നും മന്ത്രി ഉറുപ്പ് നൽകി. ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൂടാതെ, അർജുന് വേണ്ടിയുള്ള തിരച്ചിൽ ലക്ഷ്യത്തിലെത്തേണ്ടതുണ്ടെന്നും അതിനായി സമ്മർദം ചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആ തരത്തിൽ തന്നെ സംസ്ഥാന സർക്കാർ ഇടപെടുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.