കത്വ ഭീകരാക്രമണം; ഭീകരരെ സഹായിച്ച രണ്ടുപേർ അറസ്റ്റിൽ
Thursday, July 25, 2024 8:04 PM IST
ശ്രീനഗർ: കത്വയിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അഞ്ച് സൈനികർ കൊല്ലപ്പെടുകയും അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്ത ഏറ്റുമുട്ടലിൽ ഭീകരരെ സഹായിച്ചവരെയാണ് പോലീസ് പിടികൂടിയത്.
ലിയാഖത്ത് അലി, മൂൽ രാജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം പോലീസ് കേസെടുത്തു. കത്വ ജില്ലയിലെ ബിലാവർ, മൽഹാർ പ്രദേശവാസികളാണ് ഇവർ. ആക്രമണത്തിന് പിന്നാലെ പോലീസ് 100ഓളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.