അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; യുവജന കമ്മീഷൻ കേസെടുത്തു
Thursday, July 25, 2024 4:59 PM IST
തിരുവനന്തപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനു നേരെയുണ്ടായ സൈബർ ആക്രമണത്തിൽ നടപടി. സംഭവത്തിൽ യുവജന കമ്മീഷൻ കേസെടുത്തു.
സൈബർ ആക്രമണം നടത്തിയ ഫേസ്ബുക്ക്, യുട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാൻ കമ്മീഷൻ നിർദേശം നല്കി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട്, തിരുവനന്തപുരം ജില്ലാ പോലീസ് മേധാവികൾക്ക് യുവജന കമ്മീഷൻ നിർദേശം നല്കി.
രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു. സൈബര്‍ ആക്രമണത്തിനെതിരെ അര്‍ജുന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.