വാഹനമോഷണം; അഗ്നിവീർ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
Thursday, July 25, 2024 4:05 AM IST
മൊഹാലി: പഞ്ചാബിൽ വാഹനം തട്ടിയെടുത്ത കേസിൽ ഒരു അഗ്നിവീർ ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അഗ്നിവീർ ഇഷ്മീത് സിംഗ്, പ്രഭ്പ്രീത് സിംഗ്, ബൽകരൻ സിംഗ് എന്നിവരാണ് പിടിയിലായത്.
ഓട്ടം പോകുവാനെന്ന വ്യാജേന മൊബൈൽ ആപ്ലിക്കേഷൻ വഴി കാർ ബുക്ക് ചെയ്ത് വരുത്തിയ പ്രതികൾ ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കാർ മോഷ്ടിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.