മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു: 15 മരണം
Thursday, July 25, 2024 1:36 AM IST
നൗക്ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചു. 150 ലേറെ പേരെ കാണാതായി. രാജ്യതലസ്ഥാനമായ നൗക്ചോറ്റിന് സമീപമാണ് ബോട്ട് മറിഞ്ഞത്.
300 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്. 120 പേരെ മൗറിറ്റാനിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു.
കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.