ഏഷ്യ കപ്പ് വനിതാ ടി20: സെമിഫൈനല്‍ ലൈനപ്പായി
Thursday, July 25, 2024 12:35 AM IST
ധാംബുള്ള: ഏഷ്യ കപ്പ് വനിതാ ടി20 ക്രിക്കറ്റിന്റെ സെമിഫൈനല്‍ മത്സരങ്ങളുടെ ലൈനപ്പായി. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നീ ടീമുകളാണ് സെമിയിലെത്തിയത്.
വെള്ളിയാഴ്ചയാണ് സെമിഫൈല്ല് മത്സരങ്ങള്‍ നടക്കുക. ആദ്യ മത്സരത്തില്‍ എ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.
രാത്രി ഏഴിന് നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ശ്രീലങ്ക ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ പാകിസ്ഥാനെ നേരിടും.
രണ്ട് മത്സരങ്ങളും ധാംബുള്ളയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് നടക്കുക. ഞായറാഴ്ചയാണ് ഫൈനല്‍.