കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ യാ​ത്രാ വി​മാ​നം ത​ക​ര്‍​ന്ന് 18 പേ​ര്‍ മ​രി​ച്ച അ​പ​ക​ട​ത്തെ കു​റി​ച്ച​ന്വേ​ഷി​ക്കാ​ന്‍ അ​ഞ്ചം​ഗ സ​മി​തി​യെ സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ചു. നേ​പ്പാ​ള്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ മു​ന്‍ ഡ​യ​റ​ക്റ്റ​ര്‍ ജ​ന​റ​ല്‍ ര​തീ​ഷ് ച​ന്ദ്ര ലാ​ല്‍ സു​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് അ​ന്വേ​ഷ​ണ സ​മി​തി.

കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉണ്ടായത്. ടേ​ക്ക്ഓ​ഫി​നി​ടെ വി​മാ​നം റ​ൺ​വേ​യി​ൽ​നി​ന്നും തെ​ന്നി​മാ​റി ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു.

19 ജീ​വ​ന​ക്കാ​രു​മാ​യി പോ​ക്കാ​റ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട ശൗ​ര്യ എ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 11നാ​യി​രു​ന്നു അ​പ​ക​ടം.

വി​മാ​ന​ത്തി​ന്‍റെ ക്യാ​പ്റ്റ​ൻ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു.