ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊന്നു
Wednesday, July 24, 2024 11:20 PM IST
ബംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പ്രതി രക്ഷപ്പെട്ടു. ബംഗളൂരുവിലെ കോറമംഗലയിൽ ആണ് സംഭവം. ബിഹാർ സ്വദേശി കൃതി കുമാരി ആണ് കൊല്ലപ്പെട്ടത്.
കോറമംഗലയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയാരുന്നു കൃതി. കൃതിയുടെ പരിചയക്കാരനാണോ കുറ്റം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.