ബിജെപി നേതാവിന്റെ പരാതി; ധ്രുവ് റാഠിക്ക് ഡൽഹി കോടതി സമൻസ് അയച്ചു
Wednesday, July 24, 2024 10:49 PM IST
ന്യൂഡൽഹി: സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവിന്റെ പരാതിയിലാണ് കോടതി സമൻസ് അയച്ചത്.
സുരേഷ് കരംഷി നഖുവിനെതിരേ ധ്രുവ് വീഡിയോ നിർമിച്ചു എന്നാണ് പരാതി. തന്നെ അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി ചിത്രീകരിച്ചതായി ബിജെപി നേതാവ് ആരോപിച്ചു.
യാതൊരു ബോധവുമില്ലാത്തയാളാണ് നഖുവയെന്നും ധ്രുവ് റാഠി വിഡിയോയിൽ പറഞ്ഞതായി പരാതിയിൽ ആരോപിക്കുന്നു. ജൂലൈ ഏഴിന് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ വന്ന വീഡിയോയിലാണ് തന്നെ അപമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. കേസ് ഓഗസ്റ്റ് ആറിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.