പാലക്കാട് ഡിവിഷൻ വിഭജിക്കുമെന്ന വാർത്ത തെറ്റ്: റെയിൽവേ മന്ത്രി
Wednesday, July 24, 2024 10:33 PM IST
ന്യൂഡൽഹി: പാലക്കാട് ഡിവിഷൻ വിഭജിക്കാൻ നീക്കം എന്ന വാർത്തകൾ ശരിയല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്ന് മന്ത്രി അറിയിച്ചു.
കേരളത്തിൽ എല്ലായിടത്തും 100 ശതമാനം വൈദ്യുതിവത്കരിച്ചു. റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിനോട് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടപടികൾ ഊർജിതമാക്കാൻ നിർദേശിക്കും. ഇതുവരെ കിട്ടിയത് 65 ഹെക്ടർ മാത്രമാണ്. റെയിൽവേ വികസനത്തിന് ഇനിയും 459 ഹെക്ടർ ഭൂമി ആവിശ്യമാണെന്നും മന്ത്രി അറിയിച്ചു.
ഇത്തവണ കേരളത്തിൽ റെയിൽവേ വികസനത്തിനായി ബജറ്റിൽ 3011 കോടി മാറ്റിവച്ചു. യുപിഎ കാലത്ത് ഇത് വെറും 372 കോടി ആയിരുന്നു. അന്നത്തേതിലും എട്ട് ഇരട്ടി വിഹിതം ഇത്തവണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.