നിപ; 16 സാമ്പിളുകളും നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 472 പേര്
Wednesday, July 24, 2024 7:55 PM IST
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ്. എല്ലാവരും ലോ റിസ്ക് വിഭാഗത്തില്‍ ഉള്ളവരാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
സമ്പര്‍ക്ക പട്ടികയില്‍ ആകെ 472 പേരുണ്ട്. 220 പേരാണ് ഹൈ റിസ്ക് വിഭാഗത്തിലുള്ളത്. നിലവിൽ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി ചികിത്സയിലുള്ളത്. ഇവരില്‍ 17 പേര് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. രോഗ ലക്ഷണങ്ങളോടെ ഇന്ന് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ പരിശോധിച്ച 12 സാമ്പിളുകളും നെഗറ്റീവായിരുന്നു എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നിപ ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി മരിച്ചിരുന്നു.