ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ; ശിപാർശ ഗവർണർ അംഗീകരിച്ചു
Wednesday, July 24, 2024 5:28 PM IST
തിരുവനന്തപുരം: ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശിപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു. കേരള ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്നു അലക്സാണ്ടർ തോമസ്.
മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.
അലക്സാണ്ടർ തോമസ് 2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ നാല് വരെ കേരള ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു.